
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കള്ളക്കേസെടുത്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. വെട്ടുകാട് നിന്ന് തുടങ്ങിയ പ്രകടനം ആൾസെയിന്റ്സ് ജംഗ്ഷനിൽ സമാപിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്.ബാബു കോൺഗ്രസ് പതാക ബ്ലോക്ക് പ്രസിഡന്റ് സേവിയർ ലോപ്പസിന് നൽകി പ്രകടനം ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ചാക്ക രവി, ടി.ബഷീർ, മണ്ഡലം പ്രസിഡന്റുമാരായ രാജേന്ദ്രൻ നായർ, റോബിൻ ജോസഫ്, എസ്.എം.ഷാജി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മെർലിൻ ഫ്രഡി ജോസഫ്, മണ്ഡലം പ്രസിഡന്റ് മൻസൂർ, യൂത്ത് കോൺഗ്രസ് നേതാവ് സുരേഷ് സേവിയർ എന്നിവർ സംസാരിച്ചു.
വെട്ടുകാട് രാജു, വഞ്ചിയൂർ ഉണ്ണി, പേട്ട പ്രവീൺ, തദ്ദേവൂസ് പൊന്നയ്യൻ മാഹിൻ. എസ് അലോഷ്യസ്, വേളി സുരേന്ദ്രൻ, മുട്ടത്തറ ഗിരി,മുൻ കൗൺസിലർ മേരി ലില്ലി രാജ്, പി.കെ.എസ്. രാജൻ, മാണിക്യാ വൈക്കം കരീം, ശംഖുമുഖം ജോണി, ബൈജു കാസ്‌ട്രോ, വെട്ടുകാട് സഖറിയാ, മാധവപുരം സുരേന്ദ്രൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.