ആറ്റിങ്ങൽ: ആറ്റിങ്ങൽ മേഖലയിലെ (ചിറയിൻകീഴ്-വർക്കല താലൂക്ക്) മുൻ കായിക താരങ്ങളുടക്കമുള്ളവരുടെ വിപുലമായ സംഗമം ഫെബ്രുവരിയിൽ നടക്കുന്നു. സംഗമം വിജയിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതിനും സ്വാഗതസംഘം രൂപീകരിക്കുന്നതിനായി സ്‌പോർട്‌സ് മേഖലയിലെ സംഘാടകരുടെയും കായികതാരങ്ങളുടെയും യോഗം 21ന് വൈകിട്ട് 4ന് ആറ്റിങ്ങൽ ഗവൺമെന്റ് ബോയിസ് ഹയർസെക്കൻഡറി സ്‌കൂളിൽ ചേരുമെന്ന് അക്വാട്ടിക്‌സ് മുൻ സ്റ്റേറ്റ് ചാമ്പ്യനും സംഘാടക സമിതി ചെയർമാനുമായ അഡ്വ.ജി.സുഗുണൻ അറിയിച്ചു.