
ആറ്റിങ്ങൽ: എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ വിമുക്തി മിഷൻ ലഹരിക്കെതിരെ ചിത്ര മതിൽ എന്ന പേരിൽ സംഘടിപ്പിച്ച ചുമർച്ചിത്രരചനാ മത്സരത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് വിജയികളായി.
കുട്ടികളെ ലക്ഷ്യംവച്ചുള്ള ലഹരിമാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ വിദ്യാർത്ഥികളിൽ ബോധവത്കരണം നട ത്തുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.ഷിബുകുമാർ, സ്‌കൂൾ ഹെഡ്മാസ്റ്റർ ജി.എൽ.നിമിക്ക് പുരസ്കാരം കൈമാറി. പ്രിവന്റീവ് ഓഫിസർ അബ്ദുൽ ഹാഷിം സിവിൽ എകസൈസ് ഓഫിസർ എം.എസ്.ഷൈൻ, എസ്.പി.സി ചുമതലയുള്ള അദ്ധ്യാപകൻ എൻ.സാബു, ആർ.എസ്.ലിജിൻ, കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.