
ചിറയിൻകീഴ്: സ്വച്ഛതാ കീ സേവാ പ്രവർത്തനങ്ങളുടെ ഭാഗമായി അഴൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിൽ പെരുമാതുറ കടൽത്തീരം ശുചീകരിച്ചു. ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത്,ഹരിതകർമ്മസേന,മത്സ്യത്തൊഴിലാളികൾ എന്നിവരുമായി സഹകരിച്ചാണ് ശുചീകരണം നടത്തിയത്.
ശുചീകരണം അഴൂർ ഗവ.സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് നിസാർ.ആർ ഉദ്ഘാടനം ചെയ്‌തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കവിത.എസ് പ്ലാസ്റ്റിക് മലിനീകരണം കടലിലെ ആവാസ വ്യവസ്ഥയ്ക്കുണ്ടാക്കുന്ന ദോഷവശങ്ങളെക്കുറിച്ച് സംസാരിച്ചു. സുനിൽ കുമാർ,വോളന്റിയർമാർ,മത്സ്യത്തൊഴിലാളികൾ,നാട്ടുകാർ എന്നിവർ കടൽത്തീര ശുചീകരണത്തിൽ പങ്കാളികളായി.