1

തിരുവനന്തപുരം: മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും ഉടനടി വിതരണം ചെയ്യുക, തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ മുടങ്ങി കിടക്കുന്ന പെൻഷനും മറ്റാനുകൂല്യങ്ങളും ഉടൻ പുനസ്ഥാപിക്കണമെന്നും തിരുവനന്തപുരം ജില്ലാ ടെയിലറിംഗ് ആർട്ടിസാൻസ് ആൻഡ് സ്കിൽഡ് വർക്കേഴ്സ് യൂണിയൻ (സി .ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് യൂണിയൻ ജില്ലാ പ്രസിഡന്റ് പുല്ലുവിള സ്റ്റാൻലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി. ജയൻ ബാബു, ജോയിന്റ് സെക്രട്ടറി എ.ജെ. സുക്കാർണോ, യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി മുട്ടയ്ക്കാട് ശശി, ജില്ലാ ട്രഷറർ എം. അനസു, ജില്ലാ വൈസ് പ്രസിഡന്റ് ടി. മല്ലിക, എസ്. നടരാജനാശാരി, വി.എം സെലിൻ, കോവളം ജയകുമാരി, എ.രവി, വി.എം ശിവരാമൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പുല്ലുവിള സ്റ്റാൻലി (പ്രസിഡന്റ്), മുട്ടയ്ക്കാട് ശശി (ജനറൽ സെക്രട്ടറി), എം. അനസു (ട്രഷറർ) എന്നിവരെയും 65 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.