1

വടക്കാഞ്ചേരി: മുണ്ടത്തിക്കോട് ഏഴു പവൻ സ്വർണാഭരണങ്ങളും അരലക്ഷം രൂപയും കവർന്നു. മുണ്ടത്തിക്കോട് തയ്യൂർ സുരേഷിന്റെ വീട്ടിലാണ് മോഷണം. സുരേഷും കുടുംബവും മാളയിലുള്ള മകളുടെ വീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. ഇന്നലെ ഉച്ചയോടെ സുരേഷും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻ വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. വീടിന്റെ പിറകിലെയും വാതിലുകൾ കുത്തി തുറന്ന നിലയിലാണ്. അലമാരകളിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും മറ്റും വലിച്ച് താഴെയിട്ട നിലയിലാണ്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തൃശൂരിൽ നിന്നെത്തിയ ഫോറൻസിക് വിദ്ധഗ്ദരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.