
കൂത്താട്ടുകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. രാമപുരം സ്വദേശി താന്നിക്കുഴിപ്പിൽ ജോയലാണ് (23) അറസ്റ്റിലായത്. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് കഴിഞ്ഞദിവസം മരിച്ചത്. വിഷം ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പെൺകുട്ടിയുടെ വീട്ടിൽനിന്ന് ലഭിച്ച സൂചനകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയായ യുവാവിലേക്ക് പൊലീസിന്റെ അന്വേഷണം എത്തിയത്.
രാമപുരത്തെ യൂസ്ഡ് കാർ ഷോറൂമിലെ മാനേജരായി ജോലിചെയ്യുന്ന ഇയാളും പെൺകുട്ടിയും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പുത്തൻകുരിശ് ഡിവൈ.എസ്.പി ടി.ബി. വിജയൻ, സ്റ്റേഷൻ ഇൻസ്പെക്ടർ പി.ജെ. നോബിൾ, എസ്.ഐ രാജുപോൾ, എ.എസ്.ഐ മനോജ്കുമാർ, ആർ. രജീഷ്, മഞ്ജുശ്രീ, പി.കെ. മനോജ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.