maju

കോട്ടയം : യുവാവിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേ​ഷം പൊ​ലീസ് പി​ടി​യിൽ. ആലപ്പുഴ പവർഹൗസ് റോഡ് പുരുഷോത്തമ ബിൽഡിംഗ് മജു (53) നെയാണ് കോട്ടയം ഈ​സ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് 2008 ൽ കോട്ടയം സ്വദേശിയായ യുവാവിനോട് ബാങ്കിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാ​മെന്ന് പറഞ്ഞ് പണം വാങ്ങുകയായിരുന്നു. പരാതിയിൽ കോട്ടയം ഈ​സ്റ്റ് പൊലീസ് ഇയാളെ അ​റ​സ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ ഇയാളെ ചേർത്തലയിൽ നി​ന്നാണ് പിടി​കൂ​ടിയത്. റിമാൻഡ് ചെയ്തു.