hriksrhn

വൈക്കം : ഡ്യൂട്ടിയിലുണ്ടായി​രുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്ര​മിച്ച തലയാഴം തോ​ട്ടകം മണ്ണംപ​ള്ളിൽ ഹരികൃഷ്ണനെ (28) വൈ​ക്കം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിൽ കച്ചേരികവലയിലെ ഓട്ടോ സ്റ്റാൻഡിലെത്തി ഓട്ടം വിളിച്ചെങ്കിലും ഡ്രൈവർ ഓട്ടം പോകാൻ വിസമ്മതിച്ചു. ഇതേച്ചൊല്ലി വാക്കേറ്റവും സംഘർഷവുമുണ്ടാകുകയായിരുന്നു. പൊലീസെത്തി അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. തുടർന്ന് കൂടു​തൽ പൊ​ലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഓട്ടോ ഡ്രൈവറെ വധിക്കാൻ ശ്രമിച്ചതി​നും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും കേ​സെ​ടുത്തു. വൈക്കം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. എസ്.ഐമാരായ സുരേഷ്, പ്രമോദ്, സിജി, സി.പി.ഒ രജീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്ത​ത്. കോടതിയിൽ ഹാജരാക്കി.