മുടപുരം: അഴൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഓഫീസുമായി ചേർന്ന് "ലഹരിക്കെതിരെ ബോധവത്കരണം" എന്ന വിഷയത്തിൽ ബോധവത്കരണ കാമ്പെയിൻ സംഘടിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ എം.ഇ.സലീന പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. വിമുക്തി ക്ലബ്ബിന്റെ കോ ഓർഡിനേറ്റർ ഡോ.ഇന്ദു.ടി.എൻ അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓഫീസർ കെ.ഷിബു കുമാർ,അബ്ദുൽ ഹാഷിം എന്നിവർ "ലഹരിക്കെതിരെ യുവത്വം" എന്ന വിഷയത്തിൽ ക്ലാസെടുത്തു.