
തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ ഡി.വൈ.എഫ്.ഐ 20ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി മോർണിംഗ് വാക്ക് സംഘടിപ്പിച്ചു.
തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പാളയം ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനവീയം വീഥിയിൽ നിന്നാരംഭിച്ച മോർണിംഗ് വാക്ക് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.അനൂപ്, സെക്രട്ടറി ഡോ.ഷിജുഖാൻ, സംസ്ഥാന കമ്മിറ്റി അംഗം ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.