തിരുവനന്തപുരം: ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നാട്ടിലെ അയ്യപ്പ, ധർമ്മശാസ്താ ക്ഷേത്രങ്ങളിലെല്ലാം ഇന്ന് പ്രത്യേക പൂജകൾ നടക്കും.
തൃക്കൊടിയേറ്റ് മഹോത്സവം നടക്കുന്ന തൈക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് രാവിലെ മകരസംക്രമാഭിഷേകവും മകരസംക്രമ പൂജയും നടക്കും. വൈകിട്ട് 6.30നാണ് മകരവിളക്ക്. ചൊവ്വര ധർമ്മശാസ്താക്ഷേത്രത്തിലും മറ്റ് അയ്യപ്പ ക്ഷേത്രങ്ങളിലും സന്ധ്യയ്ക്ക് മകരവിളക്ക് പൂജ നടക്കും. കേശവദാസപുരം മഠത്തുവീട് ദേവീക്ഷേത്രത്തിൽ മകരവിളക്ക് പ്രമാണിച്ച് ഇന്ന് 1008 നെയ്‌വിളക്ക് തെളിക്കും. ഉച്ചയ്ക്ക് 12.30ന് കഞ്ഞിസദ്യയും ഉണ്ടായിരിക്കും.