phto

നെയ്യാറ്റിൻകര: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര ഉപജില്ലാ വാർഷിക സമ്മേളനം ഗവൺമെന്റ് ജെ.ബി.എസിൽ സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ സെക്രട്ടറി എസ്.അമ്പിലാൽ,കെ.പി.എസ്.ടി.എ സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ,ഉപജില്ലാ പ്രസിഡന്റ്‌ അവിനാഷ് എസ്.അശോക്,സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ.രാജ് മോഹൻ,സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്,സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജിനിൽ ജോസ്,ശ്രീകുമാർ,സാബു.എൻ,ജില്ലാ പ്രസിഡന്റ്‌ പ്രദീപ് നാരായൺ,സെക്രട്ടറി സി.ആർ ആത്മകുമാർ,സംസ്ഥാന കമ്മിറ്റി അംഗം എസ്.സിന്ധു,ആർ.അനിൽരാജ്,ജില്ലാ വൈസ് പ്രസിഡന്റ്‌ ഫ്രെഡി ബായ്,സോംരാജ്,വിചാർ സെൽ കൺവീനർ ജെനിഫർ നിക്സൺ,ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ്.ആർ,ഉപജില്ലാ ട്രഷറർ ജോയ് ജോൺസ് തുടങ്ങിയവർ പങ്കെടുത്തു.