
ഹരിപ്പാട്: മത്സ്യക്കുളത്തിലെ മോട്ടറിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണ മരണം
ആലപ്പുഴ പഴവീട് ചിറയിൽ രാജൻ, അനിത ദമ്പതികളുടെ മകൻ അഖിൽരാജ് (മണികണ്ഠൻ-29) ആണ് മരിച്ചത്. വീയപുരത്ത് പാട്ടത്തിനെടുത്ത കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം മത്സ്യക്കൃഷി ചെയ്യുകയായിരുന്നുഅഖിൽ. ഇന്നലെ രാവിലെ 8 മണിയോടെ മോട്ടർ പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്ക് ഏൽക്കുകയായിരുന്നു. സുഹൃത്തുക്കൾ വൈദ്യുതി വിച്ഛേദിച്ച് ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം രാവിലെ 11ന് വലിയചുടുകാട്ടിൽ. സഹോദരൻ: രാഹുൽരാജ്.