കോവളം: പനത്തുറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ചുള്ള പറവക്കാവടി ഘോഷയാത്ര 17ന് വൈകിട്ട് 4ന് പുത്തൻചന്ത ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. 18ന് രാവിലെ 7.45ന് നടക്കുന്ന തൃക്കൊടിയേറ്റോടെ ഉത്സവത്തിന് തുടക്കം കുറിക്കും. പതിനൊന്ന് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം 28ന് സമാപിക്കും. അന്ന് രാവിലെ 4.30ന് ആറാട്ട്, 6.45ന് തൃക്കൊടിയിറക്ക്,​ 9.30ന് പാൽക്കാവടി, വേൽക്കാവടി ഘോഷയാത്ര 11.30ന് പാൽക്കാവടി അഭിഷേകം, രാത്രി 7ന് അഗ്നിക്കാവടി ഘോഷയാത്ര, 8ന് അഗ്നിക്കാവടി എന്നിവ നടക്കും. ഉത്സവ ദിവസങ്ങളിൽ വിശേഷാൽ പൂജകൾക്ക് പുറമെ ഉച്ചയ്‌ക്ക് 12ന് സമൂഹസദ്യയും രാത്രി 7 മുതൽ കലാപാരികളും ഉണ്ടാകുമെന്ന് ക്ഷേത്രം പ്രസിഡന്റ് എസ്.പ്രശാന്തൻ, സെക്രട്ടറി എസ്.വിജയകുമാരൻ, ട്രഷറർ ബി.സുരേന്ദ്രൻ എന്നിവർ അറിയിച്ചു.