
തിരുവനന്തപുരം: സിമന്റ് ഡീലേഴ്സ് അസോസിയേഷൻ (കെ.സി.ഡി.എ) ജില്ലാ കമ്മിറ്റിയുടെ കുടുംബസംഗമവും ക്രിസ്മസ് പുതുവത്സര ആഘോഷവും മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. സിമന്റ് വ്യാപാര രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വി.കെ. പ്രശാന്ത് എം.എൽ.എ, കെ.സി.ഡി.എ പ്രസിഡന്റ് കെ.ജെ. സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
കെ.സി.ഡി.എ ജനറൽ സെക്രട്ടറി ബാലു വട്ടിയൂർക്കാവ്, ജില്ല പ്രസിഡന്റ് ജയൻ എസ്. ഊരമ്പ്, ജില്ല ട്രഷറർ കെ. ഉത്തമൻ നായർ എന്നിവർ സംസാരിച്ചു.