കോവളം: എസ്.എൻ.ഡി.പി യോഗം പൂങ്കുളം ശാഖയിൽ സംയുക്ത യോഗവും ചതയപൂജയും ശാഖയിൽ ഇന്ന് നടക്കും. ഉച്ചയ്‌ക്ക് 1ന് നടക്കുന്ന വനിതാ സംഘം യൂണിറ്റ്, മൈക്രോ ഫിനാൻസ് യൂണിറ്റുകൾ എന്നിവയുടെ പ്രതിമാസ സംയുക്ത യോഗത്തിൽ ശാഖാ പ്രസിഡന്റ് ജി.ശശിധരൻ, സെക്രട്ടറി എൽ.രാജുപണിക്കർ, ശാഖാ വൈസ് പ്രസിഡന്റ് എൻ.കുമാർ, വനിതാ സംഘം പ്രസിഡന്റ് അമ്മിണി ശശിധരൻ, സെക്രട്ടറി ലീല കോളിയൂർ എന്നിവർ പങ്കെടുക്കും. വൈകിട്ട് 3ന് ചതയപൂജ,ഗുരുപുഷ്പാഞ്ജലി,അഖണ്ഡനാമജപം,​ഗുരുദേവ കൃതികളുടെ പാരായണം. പാലപ്പൂര് കയ്യാലക്കൽ ഹൗസിൽ രാജേന്ദ്രൻ പൂജ സമർപ്പണമായി നടത്തും. എൽ.രവീന്ദ്രൻ മുഖ്യ കാർമ്മികത്വം വഹിക്കും.