
തിരുവനന്തപുരം: യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന 39-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേളയിൽ നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് ടെക്നിക്കൽ ഹൈസ്കൂൾ 118 പോയിന്റുമായി കിരീടം നിലനിർത്തി. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര കുളത്തൂർ ടെക്നിക്കൽ ഹൈസ്കൂൾ 64 പോയിന്റുമായി രണ്ടാമതെത്തി . ഷൊർണൂർ സ്കൂൾ 62 പോയിന്റുമായും ചിറ്റൂർ 57 പോയിന്റുമായും മൂന്നും നാലും സ്ഥാനങ്ങളിൽ എത്തി. സമാപന സമ്മേളനത്തിൽ മന്ത്രി അഡ്വ. ജി .ആർ . അനിൽ ട്രോഫികൾ വിതരണം ചെയ്തു.
അവസാന ദിവസത്തെ ഏഴെണ്ണം ഉൾപ്പെടെ 12 മീറ്റ് റെക്കാർഡുകൾ പിറന്ന കായിക മേള സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി. സബ് ജൂനിയർ ബോയ്സ് 4x100 മീറ്റർ റിലേയിൽ ഷൊർണൂരും സീനിയർ ബോയ്സ് 4x400 മീറ്റർ റിലേയിൽ പാലക്കാടുംറെക്കാർഡുകൾ കുറിച്ചു . 110 മീറ്റർ ഹർഡിൽസിൽ സെലീന മേരി ബി (കുളത്തൂർ, നെയ്യാറ്റിൻകര ,തിരുവനന്തപുരം ) , ജൂനിയർ ഗേൾസ് 200 മീറ്ററിൽ വൈഷ്ണവി സി എസ് ( ഷൊർണൂർ ), സീനിയർ ഗേൾസ് 200 മീറ്ററിൽ നഹില. എസ് (പാലക്കാട് ), സബ് ജൂനിയർ ബോയ്സ് 200 മീറ്ററിൽ ജിതിൻ ഷൈജു അരുൺ ( വെസ്റ്റ് ഹിൽ കോഴിക്കോട് ), സീനിയർ ബോയ്സ് 400 മീറ്റർ ഹർഡിൽസിൽ അൽ ഷമാൽ ഹുസൈൻ.എം.ഐ (പാലക്കാട് ) എന്നിവരാണ് ഇന്നലെ മീറ്റ് റെക്കാഡുകൾ കുറിച്ചത്.
നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്കൂളിനായിരുന്നു മേളയുടെ സംഘാടന ചുമതല .