kgnu

തിരുവനന്തപുരം: 24ന് നടക്കുന്ന സംസ്ഥാന ജീവനക്കാരുടെ പണിമുടക്കിൽ കേരള ഗവൺമെന്റ് നഴ്‌സസ് യൂണിയൻ (കെ.ജി.എൻ.യു) പങ്കെടുക്കുമെന്ന് സംസ്ഥാന നേതാക്കൾ അറിയിച്ചു. അവകാശ സംരക്ഷണ ദിനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. കെ.ജി.എൻ. യു സംസ്ഥാന പ്രസിഡന്റ് സന്തോഷ്.കെ.എസ് അദ്ധ്യക്ഷത വഹിച്ചു. സെറ്റോ ചെയർമാൻ ചവറ ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.

കെ.ജി.എൻ.യു ജനറൽ സെക്രട്ടറി അനസ്.എസ്.എം, കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യൻ, എൻ.ജി.ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ ഖാൻ, കെ.ജി.എൻ.യു നേതാക്കളായ ആശ.എൽ, ബിന്ദു ടി.എസ്, ഷീബ ഇ.ജി, അമ്പിളി.സി.കെ, റോബിൻ ബേബി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗിരീഷ്. ഇ.ജി എന്നിവർ സംസാരിച്ചു.