
തിരുവനന്തപുരം;എസ്.എൻ.ഡി.പി.യോഗം സേവനം യു.എ.ഇയുടെ നേതൃത്വത്തിൽ അജ്മാൻ ജർഫിലെ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ പതിനാലാം വർഷവും ശിവഗിരി തീർത്ഥാടന മഹാസംഗമം സംഘടിപ്പിച്ചു.
സേവനം യു.എ.ഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ എം.കെ.രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർത്ഥാടന കമ്മിറ്റി ചെയർമാൻ സ്വാമി ഋതംഭരാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
സലാം പാപ്പനശ്ശേരി, മാത്തുക്കുട്ടി കടോൺ, ജീയോ കെം എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപ് ഗോപാൽ, അൽ ജാസ ഇലട്രിക്കൽസ് ജനറൽ മാനേജർ ജെ.ആർ.സി. ബാബു എന്നിവർക്ക് ശിവഗിരിയിൽ നിന്നുള്ള മഹാപ്രസാദവും പ്രശസ്തി ഫലകവും നൽകി ആദരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റും വൈസ് പ്രസിഡന്റുമായ പ്രദീപ് നെന്മാറ, ജനറൽ സെക്രട്ടറി ശ്രീപ്രകാശ് അജ്മാൻ, ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി റൂപ് സിന്ദു, അഭിഭാഷകൻ മുഹമ്മദ് അബ്ദുറഹ്മാൻ സുവൈതി, അഹല്യ ആശുപത്രികളുടെ ഹ്യൂമൻ റിസോഴ്സസ് മാനേജർ സൂരജ്, ആസ്റ്റർ മെഡിക്കൽ ഗ്രൂപ്പ് ജനറൽ മാനേജർ സിറാജുദ്ദീൻ, യൂത്ത് വിംഗ് കൺവീനർ സാജൻ സത്യ, വനിതാ വിഭാഗം യു.എ.ഇ കൺവീനർ ജയശ്രീ അനിമോൻ യു.എ.ഇയിലെ എട്ടു യൂണിയനുകളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ആസ്റ്റർ ഗ്രൂപ്പുമായി സഹകരിച്ച് സേവനം അംഗങ്ങൾക്കായി നടപ്പാക്കുന്ന പ്രിവിലേജ് കാർഡിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. സേവനം യു.എ.ഇ സെൻട്രൽ കമ്മിറ്റി സെക്രട്ടറി വാചസ്പതി സ്വാഗതവും ജോയിന്റ് സെക്രട്ടറി സുരേഷ് തിരുക്കുളം നന്ദിയും പറഞ്ഞു .
റാസൽഖൈമ, ഷാർജ, അബുദാബി എന്നീ യൂണിയനുകളിൽ നിന്നുള്ള നൃത്ത ആവിഷ്കാരങ്ങൾ നടന്നു .
സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ എന്നിവർ ഗുരുദേവ വിഗ്രഹം വഹിച്ചു കൊണ്ടുള്ള റിക്ഷയുമായുള്ള പദയാത്രയ്ക്ക് നേതൃത്വം നൽകി.
സുഭാഷ് സുരേന്ദ്രൻ, രാജഗുരു, ഒ.വി.ശശി, ചാറ്റർജി, രാജേഷ്, നിസാൻ ശശിധരൻ,
കലേഷ്, ജയശ്രീ അനിമോൻ തുടങ്ങിയവർ ജനറൽ കൺവീനർമാരായി 25ൽ പരം കമ്മിറ്റികളിലായി 300ൽ പരംപേരുള്ള സ്വാഗത സംഘമാണ് ശിവഗിരി തീർത്ഥാടനത്തിന്റെ പിന്നിൽ പ്രവർത്തിച്ചതെന്ന് സേവനം യു.എ.ഇ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ് അറിയിച്ചു.