ഉഴമലയ്ക്കൽ:നാടൻ ഭക്ഷണങ്ങൾ പുതുതലമുറയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോട കുളപ്പട ഗവ.എൽ.പി സ്കൂളിൽ 'നാട്ടുപെരുമ' എന്ന പേരിൽ നാടൻ ഭക്ഷ്യപ്രദർശന വിപണനമേള സംഘടിപ്പിച്ചു.മേള ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എസ്.ലത ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് എം.ടി.രാജലക്ഷ്‌മി,സീനിയർ അസിസ്റ്റന്റ് പി.രാമാദേവി,പി.ടി.എ പ്രസിഡന്റ് ആർ.രാഗിണി,എസ്.എം.സി. ചെയർമാൻ കെ.സി.ബൈജു തുടങ്ങിയവർ സംസാരിച്ചു.