a

കടയ്ക്കാവൂർ: റിപ്പബ്ലിക്ദിന പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച മേലാറ്റിങ്ങൽ പെരുംകുളം ഇടയ്ക്കോട് ആർ.വി. ഭവൻ രാജേന്ദ്രൻ-ബേബി ദമ്പതികളെ ബി.ജെ.പി കടയ്ക്കാവൂർ പഞ്ചായത്ത് സമിതി അനുമോദിച്ചു. സ്വനിധി പദ്ധതി പ്രകാരം പതിനായിരം രൂപ വായ്പയെടുത്ത് ലോട്ടറി കച്ചവടം നടത്തി. അ തിനുശേഷം അമ്പതിനായിരം രൂപ ലോണെടുത്തും മറ്റും കച്ചവടം നടത്തി സമൂഹത്തിന് മാതൃകയാവുന്നത് പ്രധാനമന്ത്രി ഓഫീസ് തിരിച്ചറിഞ്ഞാണ് റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. സ്വീകരണപരിപാടി ബി.ജെ.പി ജില്ലാ ട്രഷറർ എം.ബാലമുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് മണമ്പൂർ ദിലീപ് തുടങ്ങിയവർ സംസാരിച്ചു.