കാട്ടാക്കട:കാട്ടാക്കട ജീവനം ചർച്ചാവേദി വാർഷികവും അവാർഡ്ദാനവും 20ന് വൈകിട്ട് നാലിന് പങ്കജ കസ്തൂരി ഒാഡിറ്റോറിയത്തിൽ നടക്കും.പ്രസിഡന്റ് വി.രാമചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്യും.പത്മശ്രീ ഡോ.ജെ.ഹരീന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തും.ചടങ്ങിൽ വച്ച് മുൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ രവി ശ്രീധറിന് ഈ വർഷത്തെ ജീവനീയം അവാർഡ് സമപർപ്പിക്കും.സെക്രട്ടറി സി.രമാദേവി,റിട്ട.ജില്ലാ ജഡ്ജ് എ.കെ.ഗോപകുമാർ,പങ്കജ കസ്തൂറി കോളേജ് ഡീൻ ഡോ.സുന്ദരൻ,ഡോ.സജിതാ ഭദ്രൻ,കാട്ടാക്കട രവി,പി.ചന്ദ്രശേഖരൻ നായർ,സോനാ സതീഷ്,ആമച്ചൽ ശ്രീകണ്ഠൻ നായർ,ബി.വിജയകുമാരിയമ്മ എന്നിവർ സംസാരിക്കും.