hi

കിളിമാനൂർ:നിലവിലെ ഭാഷാ പഠനങ്ങളും ഭരണഘടനാ അവകാശങ്ങളും സംരക്ഷിക്കപ്പെടാത്ത ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പിലാക്കരുതെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന സമ്മേളനം ആറ്റിങ്ങൽ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു.ഒ.എസ്.അംബിക മുഖ്യാതിഥിയായി പങ്കെടുത്തു. കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.തമിമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് എസ്.നിഹാസ് അദ്ധ്യക്ഷത വഹിച്ചു.മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇടവം ഖാലിദ്,ജില്ലാ സെക്രട്ടറി നജീബ് കല്ലമ്പലം,എസ്.ഹിഷാമുദ്ദീൻ,ലുഖ് മാനുൽ ഹക്കീം,കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി സിജോവ് സത്യൻ,സംഗീത റോബർട്ട്,മുനീർ കിളിമാനൂർ,അൻസാർ ചിതറ,മുഹമ്മദ്ഷാ,ഷഫീർ ഖാസിമി,ഉനൈസാ,റഫീഖ് വർക്കല എന്നിവർ സംസാരിച്ചു.