
ആറ്റിങ്ങൽ: തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം എസ്.എം.സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നെൽകൃഷി, ലോഷൻ നിർമ്മാണം, കിണറിലെ വെള്ളം പരിശോധിക്കൽ, കൂൺ കൃഷി ഇവയോടൊപ്പം എൽ.ഇ.ഡി ബൾബ് നിർമ്മാണവും ആരംഭിച്ചത്. പി.ടി.എ പ്രസിഡന്റ് ഇ. നസീർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റർ സുജിത്ത്. എസ്, സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ എച്ച്.എ, എസ്.എം.സി അംഗങ്ങളായ വിനയ്. എം.എസ്, സുരേഷ്. ബാബു.കെ എന്നിവർ സംസാരിച്ചു. ഫിസിക്കൽ സയൻസ് അദ്ധ്യാപിക സന്ധ്യ. ജെ പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പൽ ജെസ്സി ജലാൽ സ്വാഗതവും സയൻസ് ക്ലബ് കൺവീനർ ബിസിനി. വി.എസ് നന്ദിയും പറഞ്ഞു. എൽ. ഇ.ഡി ലൈറ്റ് നിർമ്മാണത്തിൽ വിദഗ്ധ പരിശീലനം നേടിയ അൻസിയ എസ്.എ, ശരണ്യ. എൽ, ജാസ്മിൻ. എൻ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം വഹിച്ചു. കുട്ടികൾ നിർമ്മിച്ച പത്തോളം എൽ.ഇ.ഡി ബൾബുകൾ സ്കൂളിന് കൈമാറി.