rhapasyaudkhadanam

മുടപുരം:തപസ്യ കലാ സാഹിത്യ വേദി അഴൂർ യൂണിറ്റ് ഉദ്ഘാടനം
സിനിമാ താരം അമയ പ്രസാദും സിനിമാട്ടോഗ്രാഫർ ലിബിസൺ ഗോപിയും ചേർന്ന് അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് പ്രമോദ് മഹാദേവൻ അദ്ധ്യക്ഷത വഹിച്ചു.സംഗീത സംവിധായകനും കേന്ദ്ര സെൻസർ ബോർഡ് അംഗവുമായ പാർത്ഥസാരഥി കരുണാകരൻ,നടനും സംവിധായകനുമായ രമേഷ് ഗോപാൽ,സാമൂഹിക പ്രവർത്തകയും നർത്തകിയുമായ അനുജ,ജില്ലാ കാര്യവാഹ് പ്രശാന്ത്. ജി, ജില്ലാ ജനറൽ സെക്രട്ടറി സുജിത് ഭവാനന്ദൻ, തപസ്യ കലാ സാഹിത്യവേദി അഴൂർ യൂണിറ്റ് രക്ഷാധികാരി അഴൂർ ബിജു,യൂണിറ്റ് സെക്രട്ടറി സവിൻ .എസ്.വിജയ്,യൂണിറ്റ് ട്രഷറർ ദീപു.എസ് ,വത്സലൻ,ബിന്ദു, സ്മിത,സജിത,ബീനാ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.