തിരുവനന്തപുരം: അയോദ്ധ്യ പ്രാണപ്രതിഷ്‌ഠ വിശ്വകർമ്മജർക്ക് അഭിമാന നിമിഷമാണെന്ന് വിശ്വകർമ്മ ഐക്യവേദി ചെയർമാൻ ഡോ. ബി. രാധാകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അയോദ്ധ്യാ ക്ഷേത്രനിർമ്മാണം വിശ്വകർമ്മജ സംസ്കൃതിയുടെ ഉയിർത്തെഴുന്നേൽപ്പാണ്. ഹൈന്ദവ സംസ്കാരം മുറുകെ പിടിക്കുമ്പോൾ രാഷ്ട്രീയം വഴിമാറണം. അതുകൊണ്ടാണ് വിശ്വകർമ്മ ഐക്യവേദി അയോദ്ധ്യ പ്രാണപ്രതിഷ്‌ഠയെ സ്വാഗതം ചെയ്യുന്നതെന്നും ബി. രാധാകൃഷ്‌ണൻ പറഞ്ഞു. ഓർഗനൈസിംഗ് കൺവീനർ വിഷ്‌ണുഹരി,​ കരിക്കകം ത്രിവിക്രമൻ,​ വിജയകുമാർ മേൽ വെട്ടൂർ,​ സരിത ജഗന്നാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.