
മുടപുരം: മുടപുരം പ്രേംനസീർ സ്മാരകം ശാന്തി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രേംനസീർ അനുസ്മരണ സമ്മേളനം റിട്ട. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ ഇ.എം.നസീർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിസന്റ് ആർ.തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു.കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ കെമിസ്ട്രിയിൽ പി.എച്ച്.ഡി കരസ്ഥമാക്കിയ രേബു സുന്ദറിനെ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ആദരിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.മണികണ്ഠൻ,സാഹിത്യകാരൻ രാമചന്ദ്രൻ കരവാരം,ചാന്നാങ്കര സലിം,സനൽ മണമ്പൂർ,ഗോപിനാഥൻ,വിജയൻ പുരവൂർ,ചന്ദ്രബാബു,ശശിധരൻ നായർ,ഉദയകുമാർ,അജിത്ത്കുമാർ,
ആർ.കെ.ബാബു, ജഗദീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ബങ്കിൻ ചന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി എൻ.എസ്. അനിൽ നന്ദിയും പറഞ്ഞു.