photo1
ഫോട്ടോ :അപകട ദൃശ്യം, ചിത്രം 2, ആസിഫ്

പാലോട് : മോട്ടോ‌ർ ബൈക്ക് കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം. പെരിങ്ങമ്മല കാട്ടിലക്കുഴി പി.എം.പി ഹൗസിൽ ആസിഫ് (21) ആണ് മരിച്ചത്. വെമ്പായത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു .

ഇന്നലെ രാവിലെ ഏഴ് മണിക്ക് പെരിങ്ങമ്മല പാപ്പനംകോട് ജംഗ്ഷന് സമീപത്തായിരുന്നു അപകടം . രണ്ട് വാഹനങ്ങളും പാലോട്ടേക്ക് വരികയായിരുന്നു .കാർ ഓടിച്ചിരുന്നത് ഇക്ബാൽ കോളേജ് ബോർഡ് ഓഫ് ട്രസ്റ്റ് മെമ്പറും, മുൻ ഇക്ബാൽ കോളേജ് അദ്ധ്യാപകനുമായ ഹക്കീമാണ്. കാർ വീട്ടിലേക്ക് കയറ്റാൻ ശ്രമിക്കവേ ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് കാറിന് മുകളിലൂടെ തെറിച്ച് മതിലിൽ പോയി ഇടിച്ചു. ആസിഫ് തൽക്ഷണം മരിച്ചു. കാർ ഉടമയെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനത്ത് ആണ് ആസിഫിന്റ മാതാവ്.ആമിനയും, അമീനയും സഹോദരങ്ങൾ. ഖബറടക്കം ചിറ്റൂർമുസ്ലീം ജമാ അത്തിൽ നടന്നു.