
പൂവാർ: നെല്ലിമൂട് സെന്റ് ക്രിസോസ്റ്റോംസ് ഗേൾസ് ഹൈസ്കൂൾ ആനുവൽ ഡേ സെലിബ്രേഷനും എച്ച്.എം ഉൾപ്പെടെ 9 അദ്ധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജെ.ജോണി,ഡോ. തോമസ് മാർ യൗസേബിയസ്,അഡ്വ. ജ്യോതി രാധിക വിജയകുമാർ,റിട്ട. റവ.സെലിൻ ജോസ് കോണത്തുവിള,ഗാരിസൺ പ്രദീപം,റവ. മദർ കാരുണ്യ ഡി.എം,അദ്ധ്യാപിക ബിന്ദു ജോർജ്,ഷിജു കെ.വി,റവ. സീനിയർ ജാസ്മിൻ മരിയ ഡി.എം,ലിറ്റിൽ.എം.പി, കാഞ്ഞിരംകുളം ശരത്കുമാർ എസ്.ആർ തുടങ്ങിയവർ പങ്കെടുത്തു.