
തിരുവനന്തപുരം: പഴവങ്ങാടി ശ്രീചിത്രാ ഹോമിൽ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി ജില്ലാ വിദ്യാഭ്യാസ വകുപ്പും ഡയറ്റും സംയുക്തമായി 'നന്നായി പഠിക്കാം' എന്ന പേരിൽ പ്രത്യേക പദ്ധതിക്ക് തുടക്കമായി. ശ്രീചിത്രാഹോമിലെ അന്തേവാസിയും കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ശ്രീലക്ഷ്മി .ബി.വി ഉദ്ഘാടനം ചെയ്തു.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇന്ദു.എൽ.ജി അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.എസ്.സുരേഷ് ബാബു മുഖ്യാതിഥിയായി. തിരു.ഡയറ്റ് സീനിയർ ഫാക്കൽറ്റി ഡോ.കെ.ഗീതാലക്ഷ്മി മോട്ടിവേഷൻ ക്ലാസ് നയിച്ചു. ഹോം സൂപ്രണ്ട് വി.ബിന്ദു, കരകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ മിനി സുരേഷ്, ഗാന്ധി പീസ് ഫൗണ്ടേഷൻ ജോ.സെക്രട്ടറി വി.സുകുമാരൻ,പദ്ധതിയുടെ കൺവീനർ ജെ.എം.റഹിം വിദ്യാർത്ഥികളായ അപർണ, അഞ്ജു പി.എസ്,നന്ദന.എ.എസ് നന്ദി തുടങ്ങിയവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് അദ്ധ്യാപകർ രണ്ട് മണിക്കൂർ വീതം ശ്രീചിത്രാ ഹോമിലെത്തി വിദ്യാർത്ഥികൾക്ക് പഠന പരിശീലന ക്ലാസ് നൽകും. കഴിഞ്ഞവർഷം പദ്ധതി നടപ്പാക്കിയതിലൂടെ ശ്രീചിത്രാ ഹോമിൽ നൂറ് ശതമാനം വിജയം നേടാനായി.