തിരുവനന്തപുരം:ജനകീയ ആരോഗ്യസമിതിയുടെ നേതൃത്വത്തിൽ നാളെ ജില്ലകളിൽ പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ ഔഷധമേഖലയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ചാണിത്.തിരുവനന്തപുരത്ത് ജനറൽ ആശുപത്രി ജംഗ്ഷനിൽ വൈകിട്ട് നാലിന് നടത്തുന്ന സത്യാഗ്രഹം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ദേശീയ വരുമാനത്തിന്റെ അഞ്ച് ശതമാനം ആരോഗ്യമേഖലയ്ക്ക്‌ നീക്കിവയ്ക്കുക, പൊതുമേഖല ഔഷധ കമ്പനികളെ പുനരുജ്ജീവിപ്പിക്കുക,ഉത്‌പാദന ചെലവിന്റെ അടിസ്ഥാനത്തിൽ ഔഷധവില നിർണയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹം. ജനകീയ ആരോഗ്യ സമിതി കോ-ഓഡിനേറ്റർ എ.വി പ്രദീപ്കുമാർ, ഭാരവാഹികളായ ബി.അനിൽകുമാർ, എസ്.എസ് ഹമീദ്, പി.കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.