arest


കരുനാഗപ്പള്ളി: ജമാഅത്ത് ഓഫീസിൽ കുടുംബ പ്രശ്‌നം ചർച്ച ചെയ്യുന്നതിനിടെ മർദ്ദനമേറ്റ് തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേൽ മരിച്ച സംഭവത്തിൽ രണ്ടു പേർ കൂടി​ പിടിയിൽ. ശാസ്താംകോട്ട എത്തിരത്തിൽ തെക്കതിൽ പള്ളിശേരിക്കൽ ഫൈസൽ (35), സഹോദരൻ മുസ്സമ്മൽ (25) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. രണ്ടുപേർ കഴി​ഞ്ഞ ദി​വസം അറസ്റ്റി​ലായി​രുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാലോലികുളങ്ങരയിലുള്ള ജമാഅത്ത് ഓഫീസിൽ വിവാഹ മദ്ധ്യസ്ഥ ചർച്ച നടക്കുമ്പോൾ ഉണ്ടായ തർക്കത്തിൽ ജമാഅത്ത് സെക്രട്ടറിയെ പതിനഞ്ചോളം വരുന്ന പ്രതികൾ മർദ്ദിച്ചയ്. ഇത് തടയാൻ ചെന്ന സലിം മണ്ണേലിനെ സംഘത്തിലുള്ളയൊരാൾ ചവിട്ടി വീഴ്ത്തി. തറയിൽ വീണ ഇദ്ദേഹത്തെ പ്രതികൾ കൂട്ടം കൂടി മർദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സലിം മണ്ണേലിനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു. കരുനാഗപ്പള്ളി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഘർഷത്തിലുണ്ടായിരുന്ന മുഖ്യപ്രതികളായ മുഹമ്മദ് ഷായെയും യൂസഫിനെയും പൊലീസ് സംഭവസ്ഥലത്ത് നിന്ന് പിടികൂടിയിരുന്നു. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ഷിഹാസ്, ഷാജിമോൻ, എ.എസ്.ഐ വേണുഗോപാൽ, എസ്.സി.പി.ഒ. ഹാഷിം, ബഷീർഖാൻ, ഡാൻസാഫ് ടീംഅംഗമായ എസ്.ഐ കണ്ണൻ, എ.എസ്.ഐ ബൈജു, എസ്.സി.പി.ഒ. മനു, സീനു, സജു, രിപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതി​കളായ സഹോദരങ്ങളെ പി​ടി​കൂടി​യത്.