വാമനപുരം: വാമനപുരം ഫാർമർ പ്രൊഡ്യൂസർ കമ്പനി,സിസ വ്യവസായ വകുപ്പ് കൃഷി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 9.30 മുതൽ വാമനപുരം എസ്.എൻ.ഡി.പി ഹാളിൽ സംരഭക ശില്പശാലയും ലോൺ മേളയും സംഘടിപ്പിക്കുന്നു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി.ഒ.ശ്രീവിദ്യ ഉദ്ഘാടനം ചെയ്യും.വ്യവസായ വകുപ്പ് പി.എം.എഫ്.എം.ഇ ഡിസ്ട്രിക് റിസോഴ്‌സ്‌പേഴ്‌സൺ അപർണ കെ.എസ്, എസ്.ബി.ഐ,യുക്കോ ബാങ്ക്,കാനറ ബാങ്ക് പ്രതിനിധികൾ,കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ക്ലാസുകളെടുക്കും.ആദ്യം രജിസ്റ്റർ ചെയ്യുന്ന 100പേർക്കാണ് പ്രവേശനം. ഫോൺ: 9746963400,9446174507,9544239949.