
മൂവാറ്റുപുഴ: കഞ്ചാവ് ചെടികൾ വളർത്തിയതിന് അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ . അസാം സ്വദേശി അനറൂൾ ഇസ്ലാ(28)മാണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദും സംഘവും പേഴയ്ക്കാപ്പിള്ളി പായിപ്ര കവലക്ക് സമീപത്ത് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുചെടി കണ്ടെത്തിയത്. അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എം.ടി. ഹാരീസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കുമാർ എം.എം ,ബസന്ത് കുമാർ , മനോജ്കെ.എ., അഫ്സൽ, വുമൺ എക്സൈസ് ഓഫീസർ മേഘ എന്നിവരാണ് ഉണ്ടായിരുന്നത് .