
കോഴിക്കോട് : 12.52 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. പന്തീരങ്കാവ് സ്വദേശി ഷമീർ (34), പെരുവയൽ സ്വദേശി ഹർഷാദ് (പൂച്ച -31)എന്നിവരാണ് പിടിയിലായത്. പന്തീരാങ്കാവ് പൊലീസും ആന്റി നർക്കോട്ടിക് അസി. കമ്മിഷണർ ടി പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഐജി പി ഷാഡോ ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് ഇവർക്ക് എം .ഡി .എം. എ എത്തിച്ചു നൽകുന്നവരെ കുറിച്ചുളള വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. ജില്ലയിൽ ലഹരി മൊത്ത വിതരണം നടത്തുന്ന കണ്ണികളിൽ പ്രധാനികളാണ് ഇരുവരും. പൂച്ച എന്നറിയപ്പെടുന്ന ഹർഷാദിനെ നേരത്തെയും സമാന കേസുകളിൽ ശിക്ഷിച്ചിട്ടുണ്ട്. പന്തീരാങ്കാവ് എസ് ഐ അരുൺ, ഷംസുദ്ദീൻ, സബീഷ്, ബഷീർ, പ്രഭാത്, ജ്യോതിലക്ഷ്മി എന്നിവരും ആന്റി നർക്കോട്ടിക് ഷാഡോ എസ് ഐ മനോജ് എടയേടത്ത്, നർക്കോട്ടിക് ഷാഡോ ടീം അംഗങ്ങളായ സനൂപ് ,അതുൽ ഇ.വി,അഭിജിത്ത്,അജിത്ത് ശ്യാംജിത്ത്,അതുൽ പി,ലതീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷിച്ചത്.