ganja

മഞ്ചേരി: എട്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി അബ്ദുൽ ബറൽ (30) മഞ്ചേരിയിൽ അറസ്റ്റിൽ. എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്റലിജൻസും മഞ്ചേരി എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായി നഗരത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
10 വർഷമായി വേങ്ങര, കോട്ടക്കൽ, മഞ്ചേരി, മലപ്പുറം ഭാഗങ്ങളിൽ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ താമസിച്ച് കഞ്ചാവ് വിതരണം ചെയ്തു വരികയായിരുന്നു. ഇടയ്ക്കിടെ താമസസ്ഥലം മാറുന്നതിനാൽ പിടികൂടാനായിരുന്നില്ല. രഹസ്യവിവരത്തെ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന വ്യാപക പരിശോധനയ്ക്കിടെയാണ് പിടികൂടാനായത്. കഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ച 35,000 രൂപയും പിടിച്ചെടുത്തു. മഞ്ചേരി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.ടി.ഷിജു, ഇന്റലിജൻസ് വിഭാഗം ഇൻസ്‌പെക്ടർ മുഹമ്മദ് ഷെഫീഖ്, എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ഷിജുമോൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പക്ടർ ഗ്രേഡ് കെ.എം.ശിവപ്രകാശ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വി.സുഭാഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഇ.ജിഷിൽ നായർ, ടി.ശ്രീജിത്ത്, ഇ.അഖിൽദാസ്, വി.സച്ചിൻ ദാസ്, എൻ.കെ.സനീറ, എം.ഉണ്ണിക്കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.