
ചെർപ്പുളശ്ശേരി: ബെവ്‌കോ ഔട്ട്ലെറ്റിൽ 2023 നവംബർ 11ന് രാത്രി നടത്തിയ കവർച്ചയിൽ ഒളിവിൽ കഴിയുകയായിരുന്ന മലപ്പുറം ആലിപറമ്പ് ഉരുമ്പിലിങ്കൽ വീട് സഞ്ജയ് കൃഷ്ണ (19) എന്നയാളെ എറണാകുളത്തു നിന്നും അറസ്റ്റ് ചെയ്തു. ഔട്ട്ലെറ്റിന്റെ ഇരുമ്പു കൗണ്ടർ പൊളിച്ച് അകത്ത് കടന്ന് 30690 രൂപ വിലയുള്ള 39 മദ്യകുപ്പികളും അലമാരയിൽ സൂക്ഷിച്ചിരുന്ന 5160 രൂപയുമാണ് രണ്ടുപേർ കവർച്ച നടത്തിയത്. പ്രതി സജ്ഞയ് കൃഷ്ണയുടെ സുഹൃത്ത് 17 വയസുകാരനെയും സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞു. 17-കാരനെ പാലക്കാട് ജുവനൈൽ ജസ്റ്റിസ് ബേർഡ്ൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി.
കവർച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടപ്പോൾ പ്രതി തമിഴ് നാട്ടിലേക്ക് മുങ്ങി. പിന്നീട് എറണാകുളത്ത് ഒരു ബേക്കറിയിൽ ജോലി ചെയ്യുന്നതിനിടെയാണ് എസ്.എച്ച്.ഒ ടി.ശശികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഡി.ഷബീബ് റഹ്മാൻ അറസ്റ്റ് ചെയ്ത്. നാട്ടുകൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം പ്രതിയുടെ നേതൃത്വത്തിൽ ഭണ്ഡാരക്കവർച്ച ശ്രമം, വീടുകൾ കയറി കവർച്ച ശ്രമം തുടങ്ങി 15 ഓളം കവർച്ച ശ്രമം നടന്നിട്ടുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.