തിരുവനന്തപുരം : സാന്ത്വന പരിചരണ മേഖലയിലേക്ക് കൂടുതൽ പേർ കടന്നുവരണമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.കേരള പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യകേരളവും സംയുക്തമായി സംഘടിപ്പിച്ച സാന്ത്വന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് രോഗികൾക്കുള്ള ഭക്ഷ്യക്കിറ്റ് എം.എൽ.എ വിതരണം ചെയ്തു.ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ ചൂണ്ടിക്കാട്ടി. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.ഷീല .എസ് സാന്ത്വന സന്ദേശം നൽകി. ആയുർവേദ ഡി.എം.ഒ. ഡോ. ഗ്ലാഡി ഹാൽവിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ,ട്രിവാൻഡ്രം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാലിയേറ്റീവ് കെയർ പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, സെക്രട്ടറി വിനീഷ്, സിനിമാ - സീരിയൽ താരം മോഹർ ഐരൂർ, അശ്വതി ചന്ദ്, ഐക്കൺ ലയൺസ് ക്ലബ് പ്രസിഡന്റ് ശശികല വിജയൻ, പാലിയേറ്റീവ് കെയർ കോർഡിനേറ്റർ റോയ് ജോസ് തുടങ്ങിയവർ സംസാരിച്ചു.