
ആറ്റിങ്ങൽ: ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ ഇപ്റ്റ സംഘടിപ്പിച്ചിരിക്കുന്ന ദേശീയ ജാഥ 30ന് ഡൽഹിയിൽ സമാപിക്കും. ഇതിന്റെ ഭാഗമായി കേരളത്തിൽ ഉടനീളം സാംസ്‌കാരിക സദസുകളും, ജാഥകളും നടത്തും.ആറ്റിങ്ങൽ, ചിറയിൻകീഴ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 26ന് കായിക്കരയിൽ വൈകിട്ട് 5ന് സാംസ്‌കാരിക സദസ് നടക്കും. സദസിന്റെ വിജയത്തിന് വേണ്ടി ആറ്റിങ്ങലിൽ നടന്ന യോഗം ഇപ്റ്റയുടെ സംസ്ഥാന ഭാരവാഹി വത്സൻ രാമൻ കുളത്തു ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി അഡ്വ.സലാഹുദീൻ, അഡ്വ.മുഹ്സിൻ, അനിൽ ദത്തു തുടങ്ങിയവർ സംസാരിച്ചു. ആറ്റിങ്ങൽ,ചിറയിൻകീഴ് മേഖല ഭാരവാഹികളായി ചെറുന്നിയൂർ ബാബു (പ്രസിഡന്റ്), മാജിത വക്കം, സുമി ആറ്റിങ്ങൽ (വൈസ് പ്രസിഡന്റുമാർ), ഷിബു കടയ്ക്കാവൂർ (സെക്രട്ടറി), ദർശന വക്കം, ഉണ്ണികൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.