
ആര്യനാട്:സി.പി.ഐ അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ ജില്ലാ കൗൺസിലംഗവുമായിരുന്ന വിതുര സദാശിവന്റെ ആറാം അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ,സംസ്ഥാന കമ്മിറ്റിയംഗം മീനാങ്കൽ കുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.സി.പി.ഐ നേതാക്കളായ ഈഞ്ചപ്പുരി സന്തു,അരുവിക്കര വിജയൻ നായർ,വെള്ളനാട് സതീശൻ,പൂവച്ചൽ രാജീവ്,പുറുത്തിപ്പാറ സജീവ്,കളത്തറമധു,ഉഴമലയ്ക്കൽ ശേഖരൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ വിജയകുമാർ,മഹേശ്വരൻ,സുനിൽ നീലിമ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വച്ച് പത്ര പ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ ആനാട് ശശി,തെന്നൂർ അശോകൻ,വിതുര മണിലാൽ,എ.പി.സജുകുമാർ,ബി.സുനിൽരാജ് എന്നിവരെ ആദരിച്ചു.