education-abroad

തിരുവനന്തപുരം: കേരളത്തിൽ നിന്ന് വൻതോതിൽ വിദ്യാർത്ഥികൾ വിദേശത്ത് പഠനത്തിന് പോവുന്നതിന് രജിസ്ട്രേഷൻ ഏർപ്പെടുത്താനും മേൽനോട്ടത്തിന് അതോറിട്ടി രൂപീകരിക്കാനും ഉന്നതവിദ്യാഭ്യാസ കൗൺസിൽ സർക്കാരിന് ശുപാർശ നൽകി.

വിദേശ വിദ്യാഭ്യാസത്തിന് പോവുന്നവരുടെ വിവരം ശേഖരിക്കും. ഇതടക്കം വ്യവസ്ഥകളുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. 151രാജ്യങ്ങളിൽ മലയാളികൾ മെഡിക്കൽ പഠനം നടത്തുന്നതായി നോർക്കയുടെ പക്കൽ കണക്കുണ്ട്. മറ്റ് കോഴ്സുകൾക്കായി ഏതൊക്കെ രാജ്യങ്ങളിൽ എത്ര പേരുണ്ടെന്ന് വ്യക്തമായ കണക്കില്ല. വിദ്യാർത്ഥികളെ വിദേശത്ത് അയയ്ക്കാൻ 3000 ഏജൻസികളെങ്കിലുമുണ്ട്. വിദ്യാർത്ഥി റിക്രൂട്ട്മെന്റിന് കേന്ദ്രസർക്കാരിന്റെ രജിസ്ട്രേഷൻ നിർബന്ധമാണ്. പക്ഷേ മിക്കവയ്ക്കും തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസേയുള്ളൂ. വിദേശ പഠനത്തിന് പോവുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷന് പോർട്ടലുണ്ടാക്കി വിവരങ്ങൾ ശേഖരിക്കാനും മാർഗ്ഗനിർദ്ദേശത്തിന് സൗകര്യമൊരുക്കാനുമുള്ള വ്യവസ്ഥകൾ ബില്ലിലുണ്ടാവും.