arrest

കാട്ടാക്കട:റോഡ് നിയമം ലംഘിച്ചതിനു മോട്ടോർ വാഹന വകുപ്പ് പിടികൂടിയയാളെ കേസ് എടുക്കാതെ വിട്ടയയ്കാക്കാനായി വിജിലൻസ് ഓഫീസറെന്ന പേരിൽ ഫോൺ വിളി.സംശയം തോന്നിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഫോൺ ട്രൂകോളർ വഴി പരിശോധിച്ചപ്പോൾ പേരിനൊപ്പം വിജിലൻസ് വകുപ്പ് എന്നും കണ്ടെത്തി.

എങ്കിലും, ഫോൺവിളിയ്ക്കിടയിലുണ്ടായ സംഭാഷണത്തിൽ വിജിലൻസ് അഡ് മിനിസ്ട്രേറ്റ് ഓഫീസിലാണെന്ന് നൽകിയവിവരത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിയേറ്റിൽ അന്വേഷണം നടത്തിയപ്പോൾ ഇങ്ങനെയൊരാളില്ലെന്ന് ബോദ്ധ്യപ്പെട്ടു.വീണ്ടും വിജിലൻസ് ഓഫീസറുടെ ഫോൺ വിളിയെത്തിയപ്പോൾ നേരിട്ടെത്താനും സൗഹൃദം പങ്കുവയ്ക്കാമെന്നൊക്കെ പറഞ്ഞ് വിജിലൻസ് ഉദ്യോഗസ്ഥനെ കാട്ടാക്കട യിലെ റീജീണൽ ട്രാൻസ്പോർട്ട് ഓഫീസിലേയ്ക്ക് എത്തിച്ചു.

തുടർന്ന് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ നിയമ ലംഘനംനടത്തിയയാളും ഭാര്യയും വ്യാജ വിജിലൻസ് ഓഫീസറും കൂട്ടക്കരച്ചിലായി.ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞതോടെ വ്യാജവിലിജൻസ് ഓഫീസറെ വിട്ടയച്ചു.റോഡ് നിയമം ലംഘിച്ചതിന് മോട്ടോർ വാഹന വകുപ്പ് പിടികൂടിയയാളിൽനിന്ന് പിഴയീടാക്കുകയും ചെയ്തു.