
നെടുമങ്ങാട്: മകരപ്പൊങ്കൽ ദിനത്തിൽ ക്ഷേത്രങ്ങളിൽ ഭക്തരുടെ വൻ തിരക്കനുഭവപ്പെട്ടു.നിർമ്മാല്യ ദർശനത്തോടെ ആരംഭിച്ച വിശേഷാൽ പൂജകൾ വൈകിട്ട് പൂജാദ്രവ്യങ്ങളടങ്ങിയ പ്രസാദ വിതരണത്തോടെയാണ് സമാപിച്ചത്. മകരപ്പൊങ്കൽ സമർപ്പിക്കുന്നതിന്റെ ഭാഗമായി കാർഷിക വിളകളും വിത്തുകളുമായി രാവിലെ മുതൽ ക്ഷേത്രങ്ങളിൽ ഭക്തരുടെ ഒഴുക്ക് തുടങ്ങി.നെടുമങ്ങാട് കോയിക്കൽ ശിവക്ഷേത്രം, പഴകുറ്റി ബാലഗണപതിക്ഷേത്രം,മുത്താരമ്മൻ ക്ഷേത്രം, മുത്തുമാരിയമ്മൻ ക്ഷേത്രം, മേലാങ്കോട് ദേവീക്ഷേത്രം, നെട്ട മണക്കോട് ഭദ്രകാളിക്ഷേത്രം, കോട്ടപ്പുറം മഹാദേവർ ക്ഷേത്രം, പതിയനാട് ഭദ്രകാളി ക്ഷേത്രം, കൊല്ലങ്കാവ് ഭൂതത്താൻകാവ്,കരിമ്പിക്കൽ ക്ഷേത്രം, ഉളിയൂർ തമ്പുരാൻ ക്ഷേത്രം എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് നടന്ന കഞ്ഞിസദ്യയിൽ പങ്കെടുക്കാനും തിരക്കായിരുന്നു.