
ഉഴമലയ്ക്കൽ:വികസിത് ഭാരത് സങ്കല്പ് യാത്രയിലൂടെ കേന്ദ്ര പദ്ധതികളുടെ പ്രയോജനം എല്ലാവരിലുമെത്തിക്കാൻ ഗവ. ജനങ്ങളിലേക്ക് ഇറങ്ങുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ജില്ലയിലെ ഗ്രാമീണ മേഖലയിലെ വികസിത് ഭാരത് സങ്കല്പ് യാത്രയുടെ സമാപനച്ചടങ്ങ് ഉഴമലയ്ക്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുകന്യ സമൃദ്ധി,പി.പി.എഫ് തുടങ്ങി തപാൽ വകുപ്പിന്റെ പദ്ധതികളുടെ അനുമതി പത്രം ഗുണഭോക്താക്കൾക്ക് കൈമാറി.ഉജജ്വല യോജനയ്ക്ക് കീഴിൽ 6 ഗുണഭോക്താക്കൾക്ക് സൗജന്യ പാചക വാതക കണക്ഷൻ നൽകി.
എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ ,ബംഗാനിധി മാർത്ത,എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ ദീപക് ലിംഗ് വാൾ,ഐ.സി.എ.ആർ -കെ.വി.കെ മുതിർന്ന ശാസ്ത്രജ്ഞൻ ബിനു സാം ജോൺ,സി.ബി.സി ഡയറക്ടർ പാർവതി,തപാൽ വകുപ്പ് സൗത്ത് സർക്കിൾ സീനിയർ സൂപ്രണ്ട് അജിത് കുര്യൻ,എൽ.ഡി.എംജയമോഹൻ,എസ്. ബി.ഐ റീജിയണൽ മാനേജർ ഇന്ദു പാർവതി തുടങ്ങിയവർ പങ്കെടുത്തു.