1

തിരുവനന്തപുരം: വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ വെൺപാലവട്ടത്തമ്മ ശ്രീചക്ര പുരസ്കാരം ചലച്ചിത്രതാരം സുരേഷ് ഗോപിക്ക് നൽകാൻ തീരുമാനിച്ചതായി ട്രസ്റ്റ് ചെയർമാൻ ഡോ. ബിജു രമേശ് അറിയിച്ചു. ഒരു ലക്ഷം രൂപയും പഞ്ചലോഹനിർമ്മിതമായ ശ്രീ ചക്രമേരുവും അടങ്ങുന്നതാണ് പുരസ്കാരം. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 17ന് വൈകിട്ട് 6ന് ഡോ. ബിജു രമേശിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് പുരസ്കാരം നൽകും.മുൻവർഷങ്ങളിൽ ഗായകരായ പി.ജയചന്ദ്രൻ, ജി. വേണുഗോപാൽ,എം.ജി ശ്രീകുമാർ, ചലച്ചിത്ര നടൻ ഇന്ദ്രൻസ് എന്നിവർക്കായിരുന്നു പുരസ്കാരം.