chayamtemple

വിതുര: ചായം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക നേർച്ചതൂക്കദേശീയമഹോത്സവത്തിന് കൊടിയേറി.ക്ഷേത്രതന്ത്രി ഉണ്ണികൃഷ്ണൻപോറ്റി,മേൽശാന്തി എസ്.ശംഭപോറ്റി എന്നിവർ കാർമ്മികത്വം വഹിച്ചു. ഉച്ചയ്ക്ക് നടന്ന അന്നദാനത്തിലും വിശേഷാൽപൂജകളിലും നൂറുകണക്കിന് പേർ പങ്കെടുത്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.വിജയൻനായർ,സെക്രട്ടറി എസ്.തങ്കപ്പൻപിള്ള,ട്രഷറർ പി.ബിജുകുമാർ എന്നിവർ നേതൃത്വം നൽകി, 24 ന് ഉൽസവം സമാപിക്കും.ഇന്ന് പതിവ് പൂജകൾക്കും,വിശേഷാൽപൂജകൾക്കും പുറമേ വൈകിട്ട് 6 ന് അലങ്കാരദീപാരാധന,തുടർന്ന് ദേവീതൂക്കംപ്രദക്ഷിണം.8 ന് വലിയപടുക്ക,8.30ന് നാടകം.