hi

കിളിമാനൂർ :എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക കിളിമാനൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ വനിതാ സമ്മേളനവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. യൂണിയൻ കൺവീനർ പച്ചയിൽ സന്ദീപിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ഓഫീസ് ഹാളിൽ നടന്ന ചടങ്ങ് വനിതാ സംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു.യോഗം കൗൺസിലറും വനിതാ സംഘം കേന്ദ്ര സമിതി വൈസ് പ്രസിഡന്റുമായ ഷീബ മുഖ്യ പ്രഭാഷണം നടത്തി.യൂണിയൻ വനിതാ സംഘം കൺവീനർ സ്മിത ആർ.എസ് സ്വാഗതം പറഞ്ഞു.വനിതാ സംഘം കേന്ദ്ര സമിതി ട്രഷറർ ഗീതാമധു,യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ബിനു ചെമ്പകശേരി, ഡി.അനിൽകുമാർ,റീജോ,സുനിൽ കൈരളി, അനിതാ വിജയൻ എന്നിവർ സംസാരിച്ചു.വനിതാ സംഘം ചെയർപേഴ്സൺ ഷീജാനിഫു നന്ദി പറഞ്ഞു.