കാട്ടാക്കട: പുളിയറക്കോണം തെർമോ പെൻപോൾ എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ലീഗ് മത്സരം ജില്ലപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണന്റെ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻറെ വൈസ് പ്രസിഡന്റ് എസ്.അരുൺ സ്വാഗതം പറഞ്ഞു.യൂണിയൻ ഭാരവാഹികളായ ബാബുകുമാർ,സൂരജ്,ജി.ജയകുമാർ എന്നിവർ നേതൃത്വം നൽകി.സമാപന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് അഡ്വ.ടി.എൽ. ശ്രീറാം'വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.