sathiyatra

ചിറയിൻകീഴ്: ഗുരുദേവ ദർശന പഠന കേന്ദ്രം, എസ്.എൻ.വിഗ്രന്ഥശാല,ഗാന്ധി പീസ് ഫൗണ്ടേഷൻ, സർവ്വോദയ റസിഡന്റ്സ് അസോസിയേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 76 -ാം രക്തസാക്ഷി ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മുരുക്കുംപുഴയിൽ ശാന്തിയാത്രയും സർവമത ദേവാലയ സന്ദർശനവും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു. മുരുക്കുംപുഴ കടവിൽ വിശുദ്ധ അന്തോണീസ് പുണ്യാളന്റെ ദേവാലയത്തിൽ നിന്നാരംഭിച്ച ശാന്തിയാത്ര ഇടവക വികാരി ഫാദർ ഡോ.ജോർജ്ജ് ഗോമസ് ഉദ്ഘാടനം ചെയ്തു. മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രത്തിൽ എത്തിയ ജാഥയെ ശാഖ പ്രസിഡന്റ് അശോക കുമാറും ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര പരിസരത്ത് മാനവമൈത്രിയുടെ ഓർമ്മയ്ക്കായി മത പുരോഹിതന്മാർ ചേർന്നു നെല്ലിമരം നട്ടു. പാണൂർ മുസ്ലീം ജമാ അത്ത് പള്ളിയിൽ എത്തിയ യാത്രയെ പ്രസിഡന്റ് മുഹമ്മദ് ബഷീർ, ഭാരവാഹികളായ എം നസീർ, സുജാവുദ്ദിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് മുഖ്യ ഇമാം ഷഹീർ മാലവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ പി.എൻ പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി എൻ.ബാലഗോപാൽ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഇടവക വികാരി ഫാദർ ഡോ.ജോർജ്ജ് ഗോമസ്സ്, ഗുരുദേവ ദർശനപഠനകേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ, സെക്രട്ടറി എ.ലാൽസലാം, ജമാ അത്ത് ജോയിന്റ് സെക്രട്ടറി ജെ.അഹമ്മദാലി എന്നിവർ പങ്കെടുത്തു. ശാന്തിയാത്രയ്ക്ക് ഫാദർ ഡോ.ജോർജ്ജ് ഗോമസ്, മുഖ്യ ഇമാം ഷഹീർ മൗലവി, ഗുരുദേവ ദർശനപo നകേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ഫ്രാൻസിസ്സ് ഏണസ്റ്റ്, ജോയിന്റ് സെക്രട്ടറിമാരായ വിപിൻ മിരാൻഡ, എസ്.സുമ, എസ്.എൻ.വി ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി വി.ദിലീപ് കുമാർ, എസ്.സുധി, സുരേഷ് അമ്മൂസ്, പഞ്ചായത്തംഗങ്ങളായ ശ്രീചന്ദ്, കെ.പി ലൈല, ജമാ അത്ത് ഭാരവാഹികളായ ജെ.ജെ റഷീദ്, ഉമൈബാബീവി, റ്റി.എസ്.എസ് സെക്രട്ടറി നീനക്ലീറ്റസ്സ്, സിസ്സിലാറൻസ് എന്നിവർ നേതൃത്വം നൽകി.